ബഹുഭാഷാ പണ്ഡിതൻ, ഗ്രന്ഥകാരൻ. ശരിയായ പേര് കൊച്ചുപുരയിൽ ഫരീദുദ്ദീൻ ഖാൻ. 1932 ൽ കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ജനനം. പിതാവ് പീർ മുഹമ്മദ്. മാതാവ് മീരാ ഉമ്മ. പള്ളിദർസിലും അറബിക് കോളേജിലും പഠിച്ചു. അഫ്ദലുൽ ഉലമ ബിരുദധാരി. ദീർഘകാലം ഹൈസ്കൂൾ അധ്യാപകനായിരുന്നു. 1987 ൽ വിദ്യഭ്യാസ വകുപ്പിൽ ഇസ്പെക്ടർ ഫോർ മുസ്്ലിം എജ്യുക്കേഷൻ (ഐ.എം.ഇ) ആയി വിരമിച്ചു. കുറച്ചുകാലം മജ്്ലിസു തഅ്ലീമിൽ ഇസ്്ലാമിയുടെ ആക്ടിംഗ് സെക്രട്ടറിയായിരുന്നു. തിരൂർക്കാട് ഇലാഹിയ്യ കോളേജ്, മന്ദം വനിതാ ഇസ്്ലാമിയ കോളേജ്, ആലുവ അസ്ഹറുൽ ഉലും എന്നിവിടങ്ങളിൽ അധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. ഐ.പി.എച്ച് വിജ്ഞാനകോശത്തിന്റെ പ്രധാന ലേഖകരിലൊരാളും പത്രാധിപസമിതി അംഗവുമാണ്. നമസ്കാരം ശാഫിഈ മദ്ഹബിൽ, നമസ്കാരം ഹനഫി മദ്ഹബിൽ, അവൻ വീണ്ടും വന്നു (നോവൽ) തുടങ്ങിയവ പ്രധാന കൃതികൾ. ഭാര്യ പരേതയായ ആഇശ. മക്കൾ: നുഅ്മാൻ, യാസിർ, ജുവൈരിയ, വഹീദ, നാജിഹ.