loderimg.gif
Image-Description
No Any Published Books
വി.കെ. അലി

1984-ല്‍ മലപ്പുറം ജില്ലയിലെ എടയൂരില്‍ ജനനം. പിതാവ്: വള്ളൂമാന്‍ ബാപ്പുട്ടി. മാതാവ്: കുഞ്ഞാച്ചുട്ടി. ശാന്തപുരം ഇസ്ലാമിയാ കോളേജ്, ഖത്വര്‍ മഅ്ഹദുദ്ദീന്‍, ഖത്വര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പഠനം. 1987-ല്‍ ജമാഅത്തില്‍ അംഗമായി. പ്രബോധനം സബ് എഡിറ്റരായിരുന്നു. ഖത്വര്‍ വഖ്ഫ് മന്ത്രലായത്തില്‍ 16 വര്‍ഷം ജോലി ചെയ്തു. 4 വര്‍ഷം ജമാഅത്ത് കേരള അസി. സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ശാന്തപുരം അല്‍ജാമിഅ മുദീര്‍, ബോധനം ചീഫ് എഡിറ്റര്‍, ഖുര്‍ആന്‍ സ്റ്റെഡി സെന്‍റര്‍ കേരള കോ-ഓഡിനേറ്റര്‍, ഐ.പിതഎച്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗം, മജ്ലിസുതഅ്ലീമില്‍ ഇസ്ലാമി കേരള സംസ്ഥാന സമിതി അംഗം, കേരള മസ്ജിദ് കൗണ്‍സില്‍ അംഗം, ഹജ്ജ് സെല്‍ മെമ്പര്‍, ഉലമാ കൗണ്‍സില്‍ അംഗം, സംസ്ഥാന വഖഫ് ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ വിവിധ ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തി. വിവിധ വിഷയങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. കെ.എസ്.എ, ഖത്വര്‍, യു.എ.ഇ, ഇറാന്‍, മലേഷ്യ, തുര്‍കി രാജ്യങ്ങളില്‍ സന്ദര്‍ശിച്ചു. അറബി, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകള്‍ അറിയാം.


WhatsApp