ഇസ്‌ലാമിക നിയമസംഹിതയുടെ അടിസ്ഥാന അവലംബ ങ്ങളാകുന്നു. വിശുദ്ധ ഖുർആനും മുഹമ്മദ് നബി(സ)യുടെ ജീവിതവും. പ്രഥമ പ്രമാണമായ ഖുർആൻ്റെ വ്യാഖ്യാനവും ഇസ്‌ലാമിക ജീവിത വ്യവസ്ഥയുടെ സമഗ്ര രേഖയുമായ സുന്നത്തിന്റെ നിരാകരിച്ച് ഖുർആനെ മാത്രം കൈക്കൊ ള്ളുന്നു എന്ന വാദിക്കുന്നവർ യഥാർഥത്തിൽ ഖുർആനെ തന്നെയാണ് തള്ളിക്കളയുന്നത്. സുന്നത്ത് നിഷേധ-വിമർ ശനങ്ങളുടെ അന്തസ്സാരശൂന്യത ഗ്രഹിക്കാനും ഹദീസുകളുടെ അക്ഷരവായനക്കപ്പുറം സർഗാത്മക വായനയുടെ ആവശ്യ കത ബോധ്യപ്പെടുത്താനും ഏറെ സഹായകമാണ് ഇത്തിഹാ ദുൽ ഉലമാ കേരള പ്രസിദ്ധീകരിക്കുന്ന ഈ കൃതി. സുന്നത്ത് നിഷേധ പ്രവണത വീണ്ടും തലപൊക്കുന്ന പുതുകാലത്ത് സുന്നത്തിനെ അടുത്തറിയാനും ഹദീസ് നിഷേധ പ്രവണത കളുടെ അടിവേരുകളെ കുറിച്ച അവബോധം സൃഷ്ടിക്കാനും ഏറെ പ്രയോജനകരമായിരിക്കും ഈ പ്രതിരോധ കൃതി.
ഹദീസ് നിഷേധം: ചരിത്രം, വർത്തമാനം
(0)
ratings
ISBN :
978-81-973360-2-7
₹224
₹249
| Author : ഡോ.എ.എ.ഹലീം |
|---|
| Category : Hadith |
| Publisher : IPH Books |
ഇസ്‌ലാമിക നിയമസംഹിതയുടെ അടിസ്ഥാന അവലംബ ങ്ങളാകുന്നു. വിശുദ്ധ ഖുർആനും മുഹമ്മദ് നബി(സ)യുടെ ജീവിതവും. പ്രഥമ പ്രമാണമായ ഖുർആൻ്റെ വ്യാഖ്യാനവും ഇസ്‌ലാമിക ജീവിത വ്യവസ്ഥയുടെ സമഗ്ര രേഖയുമായ സുന്നത്തിന്റെ നിരാകരിച്ച് ഖുർആനെ മാത്രം കൈക്കൊ ള്ളുന്നു...