ദൈവദൂതന്റെ ദേഹവിയോഗം സൃഷ്ടിച്ച അതിശക്തമായ ആഘാതമേറ്റ് അന്ധാളിച്ചുനിന്ന മുസ്ളിം സമൂഹത്തിന് ശരിയായ നേതൃത്വം നല്‍കി നേര്‍വഴിക്ക് നയിച്ച മഹാനാണ് ഹദ്റത് അബൂബക്ര്‍. വിശ്വാസ ദാര്‍ഢ്യത്താലും വിനയത്താലും ഏറെ ശ്രദ്ധേയനായ അദ്ദേഹം വളരെ തെളിമയാര്‍ന്ന വ്യക്തത്വത്തിന്റെ ഉടമയാണ്. പ്രഗല്‍ഭന്മാര്‍ പോലും പതറുകയും പകച്ചുനില്‍ക്കുകയും ചെയ്തപ്പോള്‍ സകാത്ത് നിഷേധികളെയും മതഭ്രഷ്ടരെയും വ്യാജപ്രവാചകരെയും തികഞ്ഞ ധീരതയോടും ആര്‍ജവത്തോടും നേരിട്ട അബൂബക്ര്‍ ഇസ്ലാമിക ചരിത്രത്തില്‍ പ്രവാചകനെ കഴിച്ചാല്‍ പ്രഥമ ഗണനീയനാണ്. എല്ലാ പ്രതിസന്ധിയിലും പ്രവാചകനോടൊപ്പം ഉറച്ചുനിന്ന സിദ്ദീഖുല്‍ അക്ബറിന്റെ ഭരണം അധികാരം കൈയാളുന്നവര്‍ക്ക് എക്കാലവും ഉത്തമ മാതൃകയാണ്. ആ ധന്യജീവിതത്തിലെ എല്ലാ വശങ്ങളും പണ്ഡിതോചിതമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണിത്.
സിദ്ദീഖ് അക്ബർ
(0)
ratings
ISBN :
0
₹225
₹250
| Author : ഇ.എൻ ഇബ്രാഹീം |
|---|
| Category : Caliphs |
| Publisher : IPH Books |
ദൈവദൂതന്റെ ദേഹവിയോഗം സൃഷ്ടിച്ച അതിശക്തമായ ആഘാതമേറ്റ് അന്ധാളിച്ചുനിന്ന മുസ്ളിം സമൂഹത്തിന് ശരിയായ നേതൃത്വം നല്‍കി നേര്‍വഴിക്ക് നയിച്ച മഹാനാണ് ഹദ്റത് അബൂബക്ര്‍. വിശ്വാസ ദാര്‍ഢ്യത്താലും വിനയത്താലും ഏറെ ശ്രദ്ധേയനായ അദ്ദേഹം വളരെ തെളിമ...