ഇന്ത്യയിൽ ജീവിക്കുന്ന ഒരോ മുസ്‌ലിമിന്റെയും ആകുലതയാണ് ഗ്രന്ഥകാരനായ ഡോ. അബ്ദുൽ റഹിം നൊച്ചിമ ചർച്ചക്കെടുത്തിരിക്കുന്നത്.
മുസ്ലിമിൻ്റെ മാത്രമല്ല, രാജ്യത്ത് നീതിയും ശാന്തിയും കൊതിക്കുന്ന മുഴുവൻ മനുഷ്യരുടെ യും ആശങ്ക. അതിലദ്ദേഹം മുസ്‌ലിം സമുദായത്തെ സവിശേഷമായി അഡ്രസ്സ് ചെയ്‌തിരിക്കുന്നു. അവർ നേരിടുന്ന വെല്ലുവിളികളെ അതിൻ്റെ രാഷ്ട്രീയ പരിസരത്തു നിന്ന് വിശകലനം ചെയ്യുന്നതോടൊപ്പം ഖുർആനിക അടിത്തറയിൽ നിന്നുള്ള ഒരു ചരിത്ര വിശകലനം കൂടി നിർവ്വഹിച്ചു കൊണ്ട് ആശയങ്ങൾക്ക് വ്യക്തത വരുത്തിയിരിക്കുന്നു. ചരിത്രത്തിനു മുന്നിൽ പകച്ചു നിൽക്കുകയും കഠിനാനുഭവങ്ങളിൽ അലമുറയിടു കയും ചെയ്യുന്നതിന് പകരം മുസ്‌ലിം സമൂഹത്തെ ആത്മപരിശോധ നയുടെ തലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുഗ്രന്ഥകാരൻ.
പ്രതിസന്ധികളുടെ കാലത്ത് ഓരോരുത്തരും നിർബന്ധമായും വായിച്ചിരിക്കേണ്ട കൃതി.