"പ്രവാചകൻ്റെ ജീവിതം മാനവ ചരിത്രത്തിലെ ഒരു അത്ഭുതമാണ്. അറിവിനെ ഉദ്ഘോഷിച്ചുകൊണ്ടാണ് അദ്ദേഹത്തിന് ദിവ്യവെളിപാടിലൂടെ പ്രവാചകത്വം ലഭി ക്കുന്നത്. 'നിന്നെ സൃഷ്ടിച്ച നിൻ്റെ രക്ഷിതാവിന്റെ നാമ ത്തിൽ വായിക്കുക' എന്ന ആഹ്വാനമാണല്ലോ ആദ്യ ത്തെ വെളിപാട്. അന്ധമായി വിശ്വസിക്കാനല്ല. വായി ച്ചും ചിന്തിച്ചും അറിഞ്ഞു പ്രവർത്തിക്കാനാണ് മുഹമ്മദ് നബി ലോകത്തോട് പറഞ്ഞത്.
“അജ്ഞതയിലും എല്ലാത്തരം നികൃഷ്ടതകളിലും ആണ്ടുമുങ്ങിക്കഴിഞ്ഞിരുന്ന ഒരു ജനതയെ സമ്പൂർണ മായും പുതിയൊരു ജനതയായി മാറ്റിപ്പണിതുകൊണ്ടാ ണ് ആ മഹാനുഭാവൻ തന്റെ ദൗത്യം പൂർത്തീകരിച്ചത്.'