ഈ ലോകത്തിലെ മഹദ്വ്യക്തികൾ അസാധാരണമായ ഭാഗ്യമോ കഴിവു കളോ അനുഭവ പരിചയമോ ഉള്ളവരായിരുന്നില്ല. 'എല്ലാ തടസ്സങ്ങളും ഒരിക്കൽ വഴികളായി മാറും' എന്ന ഒരൊറ്റ തത്വത്തെ അടിസ്ഥാനമാക്കി ജീവിക്കുക മാത്രമാണ് അവർ ചെയ്തത്.
ഈ ലളിതമായ തത്വത്തെ ചുറ്റിപ്പറ്റിയുള്ള തത്വചിന്ത 2000 വർഷങ്ങൾക്ക് മുമ്പേ കണ്ടെത്തിയതാണ്, അത് അന്നു മുതൽ യുദ്ധങ്ങളിലും ബോർഡ് റൂമുകളിലും വിജയകരമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. വിഘ്നം തന്നെ മാർഗ്ഗവും എന്ന ഈ പുസ്തകത്തിൽ, അന്താരാഷ്‌ട്ര പ്രശസ്തിയുള്ള മാർക്കറ്റിംഗ് ഗുരുവും ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരനുമായ റയാൻ ഹോളിഡേ ലോകം മറന്നുപോയ ഈ ഫോർമുലയെ ഇന്നത്തെ ലോകത്ത് വിജയിക്കാനായി, പുനർനിർമ്മിക്കുകയും എങ്ങനെ അത് പ്രാവർത്തികമാക്കണമെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു :
ജോൺ ഡി.റോക്ക്ഫെല്ലർ പ്രതിസന്ധികളിൽ അവസരം കണ്ടു, മാന്ദ്യത്തിൽ സമ്പന്നനായി
ഗാന്ധിജി തന്റെ ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് അവ ഉപയോഗിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്തെ പൊരുതി തുരത്തി
. സ്റ്റീവ് ജോബ്‌സ് അസാധ്യമായതിനെ സാധ്യമാക്കി
നിങ്ങളുടെ ധാരണകളുടെ നിയന്ത്രണം ഏറ്റെടുക്കുക. നിങ്ങൾക്ക് എപ്പോൾ കാര്യങ്ങൾ മാറ്റാൻ കഴിയുമെന്ന് കണ്ടെത്തുക. നിങ്ങളുടെ പ്രവർത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക. എല്ലാ കോട്ടങ്ങളെയും നിങ്ങളുടെ നേട്ടങ്ങളാക്കി മാറ്റാൻ പഠിക്കുക.