സയ്യിദ് അബുല്‍അഅ്ലാ മൌദൂദിയുടെ 'സുന്നത്ത് കീ ആയീനെ ഹൈസിയ്യത്ത്' സമുദായത്തിലെ എല്ലാ വിഭാഗക്കാര്‍ക്കുമിടിയിലും സ്വീകാര്യത നേടിയ ഗ്രന്ഥമാണ്. ഹദീസ് നിഷേധികളുടെ വാദമുഖങ്ങളെ ശക്തിയുക്തം ഖണ്ഡിച്ചുകൊണ്ട് നബിക്കുനം നബിചര്യക്കും ഇസ്ലാമിന്റെ ചിന്താ-കര്‍മ പദ്ധതിയിലുള്ള ആധികാരിക സ്ഥാനം പണ്ഡിതോചിതമായ വിശകലനത്തിലൂടെ ഉറപ്പിക്കുകയാണ് ഈ കൃതിയില്‍. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ വളര്‍ന്നു വന്ന സുന്നത്ത് നിഷേധ പ്രസ്ഥാനങ്ങളെ ശക്തമായി ചെറുത്തു തോല്‍പിക്കാന്‍ ഈ ഗ്രന്ഥത്തിനു കഴിഞ്ഞിട്ടുണ്ട്. സുന്നത്ത് നിഷേധികളായ ഒട്ടേറെ പേര്‍ തങ്ങളുടെ അബദ്ധങ്ങള്‍ ബോധ്യപ്പെട്ട് മനം മാറാന്‍ ഇതു കാരണമായി. ഹിജ്റ രണ്ടാം നൂറ്റാണ്ടില്‍ ഇറാഖില്‍ ഉടലെടുത്ത ഹദീസ് നിഷേധ പ്രവണതകളെ ഉജ്വലമായി തോല്‍പിച്ച ഇമാം ശാഫിഇയുടെ തദ്സംബന്ധമായ വൈജ്ഞാനിക ചര്‍ച്ചകളെയാണ് ആയിനീ ഹൈസിയ്യത്ത് അനുസ്മരിപ്പിക്കുന്നത്. കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹദീസ് നിഷേധികള്‍ക്ക് ഈ പരിഭാഷ വീണ്ടുവിചാരത്തിന് അവസരം നല്‍കുമെന്ന് പ്രതീക്ഷിക്കാം.
സുന്നത്തിന്റെ പ്രമാണികത
(0)
ratings
ISBN :
978-81-8271-771-8
₹169
₹199
| Author : അബുല്‍അഅ്ലാ മൗദൂദി |
|---|
| Category : Islamic Studies |
| Publisher : IPH Books |
| Translator :Abdurahman Munnur |
സയ്യിദ് അബുല്‍അഅ്ലാ മൌദൂദിയുടെ 'സുന്നത്ത് കീ ആയീനെ ഹൈസിയ്യത്ത്' സമുദായത്തിലെ എല്ലാ വിഭാഗക്കാര്‍ക്കുമിടിയിലും സ്വീകാര്യത നേടിയ ഗ്രന്ഥമാണ്. ഹദീസ് നിഷേധികളുടെ വാദമുഖങ്ങളെ ശക്തിയുക്തം ഖണ്ഡിച്ചുകൊണ്ട് നബിക്കുനം നബിചര്യക്കും ഇസ്ലാമിന്...